ആലത്തൂർ: ഉദ്ഘാടനത്തിനു പിന്നാലെ തൃപ്പാളൂർ തൂക്കുപാലത്തിന്റെ കൈവരിയിലെ പൈപ്പുകൾ പൊട്ടിയത് ക്ലാമ്പുവെച്ച് വെൽഡുചെയ്ത് ചേർത്തു. തിങ്കളാഴ്ച ഉദ്ഘാടനത്തിനുശേഷം വൈകുന്നേരത്തോടെ തൂക്കുപാലത്തിന്റെ കൈവരികളിൽ ചിലത് വെൽഡിംഗ് അടർന്നു താഴെ വീണിരുന്നു.
ഇതിൽ കോൺഗ്രസും ബിജെപി യും പ്രതിഷേധിച്ചിരുന്നു. ഇതിനെതുടർന്ന് കഴിഞ്ഞദിവസം കരാർകമ്പനി ജീവനക്കാർ വെൽഡിംഗ് പൂർത്തിയാക്കി. ദീപാവലി വാവുത്സവത്തോടനുബന്ധിച്ചു നിരവധി ആളുകൾ പാലത്തിലൂടെ സഞ്ചരിച്ചിരുന്നു. കൂടുതൽ ആളുകൾ കയറുമ്പോൾ പാലത്തിന് വല്ലാത്ത കുലുക്കം ഉണ്ടായിരുന്നതായി പറയുന്നു.
ഗായത്രിപ്പുഴയ്ക്ക് കുറുകെ തൃപ്പാളൂർ തേനാരിപ്പറമ്പിൽ നിന്ന് തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്കാണ് തൂക്കുപാലം നിർമിച്ചിരിക്കുന്നത്.